ഇടുക്കി : നിരോധാനാജ്ഞ ലംഘനം പതിവായതോടെ മൂന്നാറില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു . ഏഴു ദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത് .
വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് അവശ്യസാധനങ്ങള്‍ വാങ്ങണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട് . പെട്രോള്‍ പമ്പ് , മെഡിക്കല്‍ സ്റ്റോര്‍ എന്നിവ മാത്രം തുറന്നു പ്രവർത്തിക്കും.
കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുക്കുമെന്നും ഉത്തരവില്‍ പറയുന്നു . നിരോധാനാജ്ഞ ലംഘിക്കുന്നത് പതിവായതോടെയാണ് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.
Comments are closed.