പാരീസ്: ലോകത്ത് കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 88,000 കടന്നു. 88,323 പേരാണ് മരിച്ചത്. കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷവും കടന്നു. 15,08,965 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചു . ഇതില്‍ 3,29,632 പേര് മാത്രമാണ് രോഗവിമുക്തരായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 6,287 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. അമേരിക്കയിലാണ് കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത് . 1,824 പേരാണ് 24 മണിക്കൂറിനിടെ ഇവിടെ മരിച്ചത് . ഇതോടെ അമേരിക്കയില്‍ മരണസംഖ്യ 14,665 ആയി ഉയർന്നു . 4,27,079 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ റിപ്പോർട്ട് ചെയ്തത് . കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ 938 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു . സ്പെയിനില്‍ 747 പേരും ഇറ്റലിയില്‍ 542 പേരും രോഗബാധയെ തുടര്‍ന്ന് മരിച്ചു.
Comments are closed.