Times Kerala

തൃശൂർ പൂരം ഇത്തവണ ചടങ്ങു മാത്രം.!!

 
തൃശൂർ പൂരം ഇത്തവണ ചടങ്ങു മാത്രം.!!

തൃശൂർ: ചരിത്ര പ്രസിദ്ധമായ തൃശൂർപൂരം ഇത്തവണ ചടങ്ങു മാത്രമായൊതുങ്ങും. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണിത്. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള പൂരം കഴിഞ്ഞ 58 വർഷത്തിനിടെ ആദ്യമായാണ് ചടങ്ങ് മാത്രമായി ചുരുക്കുന്നത്. ഇതിനു മുമ്പ് 1962 ൽ ലെ ഇൻഡോ-ചൈന യുദ്ധകാലത്ത് ചടങ്ങു മാത്രമായിട്ടായിരുന്നു പൂരം നടത്തിയത്. മെയ് മൂന്നിനാണ് പൂരം. കോവിഡ് ഭീതിയും രാജ്യവ്യാപകമായി ലോക്ക്ഡൗണും ആയതിനാൽ വാർഷികോത്സവം ഒരു ചടങ്ങു മാത്രം നടത്താൻ ദേവസ്വങ്ങൾ ഒരുമിച്ചു തീരുമാനിക്കുകയായിരുന്നു.

Related Topics

Share this story