ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി വീടിനു പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.
കൊറോണ വൈറസ് വ്യാപനത്തെ ഗണ്യമായി കുറയ്ക്കാന്‍ മാസ്‌ക് ധരിക്കുന്നതിലൂടെ സാധിക്കും. അതിനാല്‍ വീടിനു പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തുണി കൊണ്ടുള്ള മാസ്‌കും ധരിക്കാവുന്നതാണെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
Comments are closed.