Times Kerala

വിളകള്‍ക്ക് കണ്ണുതട്ടാതിരിക്കാന്‍ സണ്ണി ലിയോണ്‍; ആന്ധ്രയിലെ കര്‍ഷകന്റെ തന്ത്രം ഫലം കണ്ടു

 

ഹൈദരാബാദ്: വിളകള്‍ക്ക് കണ്ണുതട്ടാതിരിക്കാന്‍ പാടത്ത് സണ്ണി ലിയോണിന്റെ പോസ്റ്റര്‍ സ്ഥാപിച്ച് ആന്ധ്രയിലെ കര്‍ഷകന്‍. അന്‍കിപള്ളി ചെന്‍ചു റെഡ്ഡി എന്ന കര്‍ഷകനാണ് വിളകളെ സംരക്ഷിക്കാന്‍ പുതിയ പരീക്ഷണം നടത്തിയത്. സണ്ണി ലിയോണിന്റെ ചുവന്ന ബിക്കിനിയിലുള്ള രണ്ട് പോസ്റ്ററുകളാണ് റെഡ്ഡി പാടത്ത് സ്ഥാപിച്ചത്.ഏതായാലും സംഗതി ഏറ്റ മട്ടാണ്.

ചിത്രം മാത്രമല്ല ഒപ്പം ഒരു അടിക്കുറിപ്പും റെഡ്ഡി നല്‍കി ‘ എന്നെ നോക്കി അസൂയപ്പെടരുത്’ എന്ന്. നെല്ലൂര്‍ ജില്ലയിലെ ബന്ദകിന്ദിപള്ളിയിലാണ് റെഡ്ഡിയുടെ പാടം. വിളയെ കാക്കാന്‍ പല പണികളും നോക്കി പരാജയപ്പെട്ടതോടെയാണ് റെഡ്ഡി ‘സണ്ണി ലിയോണ്‍’ തന്ത്രം പയറ്റി നോക്കിയത്.

എന്തായാലും സംഭവം ഏറ്റെന്നാണ് റെഡ്ഡി പറയുന്നത്. കാരണം, ഇത്തവണ തന്റെ പത്ത് ഏക്കര്‍ വരുന്ന പാടത്തുനിന്ന് നല്ല വിളവ് ലഭിച്ചതായി റെഡ്ഡി അവകാശപ്പെടുന്നു. നേരത്തെ ഇതുപോലെ നല്ല വിളവ് ലഭിച്ചിരുന്ന സമയത്ത് നാട്ടുകാരും അതുവഴി പോകുന്നവരും പാടത്തേക്ക് തന്നെ നോക്കുമായിരുന്നു.

ഇത് വിളകള്‍ക്ക് ദോഷം ചെയ്യുമെന്ന് തോന്നിയപ്പോഴാണ് അവരുടെ കണ്ണ് തട്ടാതിരിക്കാനുള്ള മാര്‍ഗം റെഡ്ഡി ആലോചിച്ചത്. പതിവ് പരിപാടികളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആലോചിച്ചപ്പോഴാണ് തന്റെ തലയില്‍ ഈ ആശയം തെളിഞ്ഞുവന്നതെന്നും റെഡ്ഡി പറയുന്നു.

Related Topics

Share this story