Times Kerala

രക്തദാനത്തിന് സന്നദ്ധരായി കൂടുതല്‍ ആളുകള്‍ രംഗത്ത് വരണം: മുഖ്യമന്ത്രി

 
രക്തദാനത്തിന് സന്നദ്ധരായി കൂടുതല്‍ ആളുകള്‍ രംഗത്ത് വരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: രക്തദാനത്തിന് സന്നദ്ധരായി കൂടുതല്‍ ആളുകള്‍ രംഗത്ത് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രികളില്‍ അടിയന്തര ചികിത്സകള്‍ക്ക് രക്തം ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. മൊബൈല്‍ യൂണിറ്റുകള്‍ വഴിയും രക്തം ശേഖരിക്കാനുള്ള സംവിധാനം ഉണ്ടാക്കും. രക്തദാന സേന രൂപീകരിച്ചിട്ടുള്ള സംഘടനകളും സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Topics

Share this story