Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പത്തനംതിട്ട ജില്ലയിൽ ഒരാൾക്കുകൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ദുബായിൽ നിന്ന് എത്തിയ ഐരൂർ സ്വദേശിക്ക്

പത്തനംതിട്ട: ജില്ലയിൽ ഇന്ന് ഒരാൾക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് എത്തിയ ഐരൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷനിലാണ്. ഇയാൾ ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനമായ ഇകെ 568ൽ മാർച്ച് 21ന് ബാംഗ്ലൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം എയർപോർട്ട് അതോറിറ്റി ആകാശ് ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ നിന്ന് രാവിലെ 8.50ന് ഇൻഡിഗോ ജിഇ 379ൽ യാത്ര തിരിച്ച് രാവിലെ പത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുകയും ചെയ്തു. ഉച്ചയ്ക്ക് 12.45 ന് പത്തനംതിട്ട ഇടപ്പാവൂരെത്തി. ഇടപ്പാവൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നെങ്കിലും ഇയാൾ കൊവിഡ് ഹോട്ട് സ്പോട്ടായ ദുബായിൽ നിന്ന് എത്തിയതിനാലാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്.

You might also like

Comments are closed.