Times Kerala

അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ഇന്ന് പെസഹ

 
അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ഇന്ന് പെസഹ

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ ആചരിക്കുന്നു. ക്രിസ്തു 12 ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്‍മ പുതുക്കിയാണ് പെസഹ ആചരണം. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും കാല്‍കഴുകൽ ശുശ്രൂഷയും നടത്തുന്ന ദിവസം കൂടിയാണിന്ന്. എന്നാൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഇന്ത്യയടക്കം പല രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സഹചര്യത്തിൽ വിശ്വാസികൾക്ക് പള്ളികളിൽ സന്ദർശന വിലക്കുള്ളതിനാൽ ആളും ആരവങ്ങളുമില്ലാതെയാകും ഇത്തവണ ചടങ്ങുകൾ നടക്കുന്നത്..

പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാ‍ണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഈ ദിവസം ഓരോ ഇടവകയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.അതിന് ശേഷം വിശുദ്ധ കുര്‍ബാന വളരെ വിപുലമായി നടത്തും. ക്രിസ്തുവിന്‍റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.

Related Topics

Share this story