Times Kerala

പുതിയ രൂപത്തില്‍ ആരാധകരെ ഞെട്ടിച്ച് മീരാ ജാസ്മിന്‍

 

ദേശീയ അവാര്‍ഡ് ജേത്രിയും തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ ഹൃദ്യം കീഴടക്കിയ പ്രീയ നടി മീര ജാസ്മിന്‍റെ പിന്മാറ്റം വളരെ പെട്ടെന്നായിരുന്നു. തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നെല്ലാം അവസരങ്ങള്‍ തേടിയെത്തുന്നതിനിടെ അപ്രതീക്ഷിതമായി വിവാഹം കഴിച്ച് മീര സ്വകാര്യ ജീവിതത്തിലേയ്ക്ക് പോയി.പിന്നീട് പത്തു കല്‍പ്പനകള്‍ എന്ന സിനിമയില്‍ ശക്തമായ കഥാപാത്രമായി തിരിച്ചെത്തിയെങ്കിലും വീണ്ടും കുടുംബ ജീവിതത്തിലേയ്ക്ക് മടങ്ങിയിരിക്കുകയാണ് താരം. ഏറെ നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മീരയെ ആരാധകര്‍ കണ്ടിരിക്കുകയാണ്.ഗള്‍ഫില്‍ ജുവലറിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തടിച്ച ശരീരത്തിലുള്ള മീരയെ കണ്ടാല്‍ പെട്ടന്ന് തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ല.

Related Topics

Share this story