Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

യു.എ.ഇയില്‍ 300 പേര്‍ക്ക്​ കൂടി കോവിഡ്

ദുബായ് : യു.എ.ഇയില്‍ 300 പേര്‍ക്ക്​ കൂടി കോവിഡ് 19 ​ സ്​ഥിരീകരിച്ചു . ഇതോടെ  കോവിഡ്​ ബാധിതരുടെ എണ്ണം 2659 ആയി . ആദ്യമായാണ്​ യു.എ.ഇയില്‍ ഒരു ദിവസം 300 പേര്‍ക്ക്​ രോഗം റിപ്പോർട്ട് ചെയ്യുന്നത് ​ .239 പേരാണ്​ യു.എ.ഇയില്‍ ആകെ രോഗമുക്​തരായത്​. ഇതുവരെ 12 മരണമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുള്ളത്​.

രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെയും രോഗം ഭേദമാകുന്നവരുടെയും എണ്ണത്തില്‍ വലിയ അന്തരം നിലനില്‍ക്കുകയാണ് . അതുകൊണ്ടുതന്നെ ശക്തമായ മുന്‍കരുതലുകള്‍ രോഗപ്രതിരോധത്തിന് വേണ്ടി വരുമെന്നും ആരോഗ്യമന്ത്രാലയം വാക്താവ് ഡോ. ഫരീദ അല്‍ ഹുസ്നി പറഞ്ഞു .

You might also like

Comments are closed.