Times Kerala

ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി വിവാഹവും, സൽക്കാരവും; വരനും വധുവും അടക്കമുള്ളവർ അറസ്റ്റിൽ

 
ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി വിവാഹവും, സൽക്കാരവും; വരനും വധുവും അടക്കമുള്ളവർ അറസ്റ്റിൽ

കേപ് ടൗൺ : ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി വിവാഹസൽക്കാരം ദക്ഷിണാഫ്രിക്കയിൽ നടന്ന സംഭവത്തിൽ വരനെയും വധുവിനെയും അതിഥികളെയും പോലീസ് അറസ്റ്റ് ചെയ്തു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന ലോക്ക്ഡൗൺ നിർദേശങ്ങളാണ് പൊതുജനങ്ങൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ ഈ നിർദേശങ്ങൾ മറികടന്നാണ് വിവാഹവും സൽക്കാരവും നടത്തിയത്.

വിവാഹവും വിരുന്നു സൽക്കാരവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തുകയായിരുന്നു. വരനായ ജബുലാനി(48), വധു നോംതാണ്ടസോ(38) എന്നിവരേയും വിവാഹത്തിൽ പങ്കെടുത്ത 50 അതിഥികളേയും ആണ് കസ്റ്റഡിയിലെടുത്തത് . പിന്നീട് അവരെ 1000റാൻഡ് (4100 ഇന്ത്യൻ രൂപ) പിഴ ചുമത്തി ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

Related Topics

Share this story