Times Kerala

മെൽബണിൽ ” MUMPSIMUS ” എന്ന ഹൃസ്വചിത്രം തരംഗമാകുന്നു

 

മെൽബൺ:നവാഗതരായ ജോർജ് മാക്സ്വെൽ സംവിധാനവും, സൈജുഇടശ്ശേരി തിരക്കഥയും നിർവഹിച്ച ‘MUMPSIMUS’ എന്നഹൃസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. ഇതിനോടകം മെൽബൺ മലയാളികൾ ഈ ഹൃസ്വചിത്രം ഇരുകൈകളും ചേർന്നു സ്വീകരിച്ചു എന്ന് നിസ്സംശയം പറയാൻ പറ്റുന്നരീതിയിൽ ആണ് യൂട്യൂബ് റിവ്യൂ വന്നുകൊണ്ടിരിക്കുന്നത്. ഒരു സിനിമകാണുന്ന പ്രതീതി പ്രേക്ഷകന് നല്കാൻ സാധിച്ചുഎന്നിടത്താണ് ജോർജ് മാക്സ്വെൽ എന്ന സംവിധായകന്റെവിജയം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌യുന്ന ഓസ്ട്രേലിയൻ ജീവിത പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈഹൃസ്വചിത്രം പുതു മലയാളി തലമുറയുടെസൗഹൃദങ്ങളുടെയും കൂട്ടുകെട്ടുകളുടെയും ഔന്നത്യംവരച്ചു കാട്ടുന്നു.

മെൽബൺ മലയാളികളായ അലൻ, റെജി കെ മാത്യു, ജിജോ, വിമൽ, ജോണി മറ്റം,, ലിന്റി, മിനി, ടിൻസി, മീര എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ആൽബിൻകൊരട്ടി എഡിട്ടിങ്ങും , പ്രമോദ്, ജിൻസൺ, ഷൈസൺ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.

ഇനിയും ഈ കൂട്ടുകെട്ടിൽ പുതിയ പ്രമേയങ്ങളോടു കൂടി, ഓസ്‌ട്രേലിയൻ പശ്ചാത്തലത്തിൽ ഒരുപിടി നല്ല കഥകളുമായി വരുന്ന ചിത്രങ്ങൾക്കായി മെൽബൺ മലയാളികൾ കാത്തിരിക്കുകയാണെന്നതിൽ ഒരു സംശയവുമില്ല.

Related Topics

Share this story