തിരുവനന്തപുരം: തെലുങ്ക് സിനിമാ താരം അല്ലു അർജുൻ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കു 25 ലക്ഷം രൂപ സംഭാവന നൽകി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
തെലുങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്ക് നൽകിയ ദുരിതാശ്വാസ തുകയ്ക്കു പുറമേയാണ് അല്ലു അർജുൻ കേരളത്തിനും സംഭാവന നൽകിയത്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളത്തിനൊപ്പം താനും പങ്കുചേരുന്നുവെന്ന് അല്ലു അർജുൻ അറിയിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ. അല്ലുവിന്റെ സിനിമകൾ കേരളത്തിൽ മൊഴിമാറ്റം ചെയ്ത് പ്രദർശനത്തിന് എത്താറുണ്ട്.
Comments are closed.