Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്;കണ്ണട ഷോപ്പുകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ . കണ്ണട ഷോപ്പുകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു . കണ്ണട ഉപയോ​ഗിക്കുന്നവര്‍ക്ക് ഷോപ്പുകള്‍ തുറക്കാത്തത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ്  ഈ തീരുമാനം .

കംപ്യൂട്ടര്‍, സ്‌പെയര്‍ പാര്‍ട്‌സ്, മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു . മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചയും വര്‍ക്ക് ഷോപ്പുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങളിലും തുറക്കാന്‍ അനുമതിയുണ്ട്. ഫാന്‍, എയര്‍ കണ്ടീഷണര്‍ എന്നിവ വില്‍ക്കുന്ന കടകളും ബാര്‍ബര്‍ ഷോപ്പുകളും ഒരു ദിവസം തുറക്കുന്ന കാര്യവും പരി​ഗണിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

You might also like

Comments are closed.