തിരുവനന്തപുരം : പത്തനംതിട്ട തണ്ണിത്തോടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടിനുനേരെയുണ്ടായ അക്രമത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് . ഇത്തരം പ്രവര്‍ണതകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അക്രമം നടത്തിയവര്‍ക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയിലാണ് തണ്ണിത്തോട് ഇടക്കണത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടിനുനേരെ ആക്രമണം ഉണ്ടായത് .
കോയമ്പത്തൂരില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി എത്തിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി നിരീക്ഷണത്തില്‍ കഴിയുന്നത് . പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം .
Comments are closed.