ലക്നോ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഉത്തര്‍പ്രദേശ് ഭരണകൂടം . സംസ്ഥാനത്തെ 15 ജില്ലകള്‍ പൂര്‍ണമായി അടയ്ക്കാനാണു സർക്കാർ തീരുമാനം.
രോഗവ്യാപന കേന്ദ്രങ്ങള്‍ (ഹോട്ട്സ്പോട്ട്) എന്നു കണ്ടെത്തിയ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് . ബുധനാഴ്ച അര്‍ധരാത്രി മുതൽ ജില്ലകള്‍ പൂര്‍ണമായ അടച്ചിടൽ പ്രാബല്യത്തിൽ വരും . ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 വരെയാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്.
ലക്നോ, ആഗ്ര, നോയിഡ, കാണ്‍പുര്‍, മീററ്റ്, ഗൗതം ബുദ്ധനഗര്‍ (നോയിഡ), ഫിറോസാബാദ്, ബറേലി, ഷാംലി, ഗാസിയാബാദ്, സഹാരന്പുര്, വാരാണസി, ബുലന്ദ്ഷഹര്‍, മഹാരാജ്ഗഞ്ച്, സീതാപുര്‍, ബസ്തി എന്നീ ജില്ലകളാണ് പൂര്‍ണമായി അടയ്ക്കുന്നത്. അവശ്യസേവനങ്ങള്‍ക്കായി ആരും പുറത്തിറങ്ങേണ്ടതില്ലെന്നും സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നുമാണു സര്‍ക്കാര്‍ നിര്‍ദേശം. നിലവില്‍ അനുവദിച്ച പാസുകള്‍ പുനപരിശോധനയ്ക്കു വിധേയമാക്കുമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേർത്തു.
Comments are closed.