പരാഗ്വെ : വ്യാജ പാസ്പോര്‍ട്ടുമായി പരാഗ്വെയില്‍ പിടിയിലായ ബ്രസീല്‍ മുന്‍ ഫുട്ബോള്‍ താരം റൊണാള്‍ഡീഞ്ഞോ ജയില്‍ മോചിതനായി . 32 ദിവസത്തെ ജയില്‍ വാസത്തിനുശേഷം ചൊവ്വാഴ്ച താരം മോചിതനായത്.
ജയില്‍ മോചിതനായെങ്കിലും റൊണാള്‍ഡിഞ്ഞോ വീട്ടുതടങ്കലില്‍ തുടരും . കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് താരത്തിനു വീട്ടുതടങ്കലിന് അനുമതി നൽകിയത് . കോടതി ജാമ്യം നിഷേധിക്കുകയും വീട്ടുതടങ്കലിനുള്ള അപ്പീലുകള്‍ നിരസിക്കുകയും ചെയ്തതിനെത്തുടര്‍ന്നു റൊണാള്‍ഡീഞ്ഞോയും സഹോദരനും ജയിലിലായിരുന്നു . ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ട് പരാഗ്വെയിലെത്തിയപ്പോഴാണ് റൊണാള്‍ഡീഞ്ഞോയും സഹോദരന് റോബര്‍ട്ടോയും പിടിക്കപ്പെട്ടത് . പരിസ്ഥിതി നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ പിഴയൊടുക്കാത്തതിനെ തുടര്‍ന്ന് 2018 നവംബറില്‍ റൊണാള്‍ഡീഞ്ഞോയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു .
Comments are closed.