ബേണ്‍ : കൊറോണ വൈറസ് വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ ഏപ്രില്‍ 20 ന് രാജ്യത്തെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്ന പ്രചാരണം സാങ്കല്പ്പികം മാത്രമെന്ന് സ്വിറ്റ്സര്‍ലന്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി അലെയ്ന് ബെര്‍സെറ്റ് പറഞ്ഞു .
രാജ്യത്ത് മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്ടെന്ന് ലോക്ക്ഡൗണ്‍ പിന്‍വലിക്കുക പ്രായോഗികമല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും വ്യക്തമാക്കി . മാര്‍ച്ച് 16 നാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് . രാജ്യത്തിപ്പോള്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 700 പിന്നിട്ടു .
Comments are closed.