റോം: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തുണ്ടായ പ്രതിസന്ധിയെ അതിജീവിക്കാന്‍ വ്യവസായങ്ങളെ സഹായിക്കുന്നതിന് 40,000 കോടി യൂറോയുടെ പദ്ധതി പ്രഖ്യാപിച്ച് ഇറ്റലി . രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഇടപെടല്‍ എന്നാണ് പ്രധാനമന്ത്രി ജസപ്പെ കോന്തെ ഈ ഉത്തേജന പാക്കേജിനെ വിശേഷിപ്പിച്ചത് .
നേരത്തെ 34,000 കോടി യൂറോയുടെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വായ്പകളും ഇറ്റലി പ്രഖ്യാപിച്ചിരുന്നു . പുതിയ പാക്കേജില്‍ പകുതി തുക കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു . മുതിര്‍ന്ന പൗരന്മാര്ക്ക് പെന്ഷന് തുക പോലീസ് വഴി വീട്ടിലെത്തിക്കുന്ന പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു .
Comments are closed.