Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ആമിര്‍ഖാനും

രാജ്യം കോവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആമിര്‍ ഖാനും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്കും താരം സംഭാവന നൽകി .കൂടാതെ ദിവസതൊഴിലാളികള്‍ക്കായും ആമിര്‍ഖാന്‍ പണം നീക്കിവെച്ചു.

നേരത്തെ, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, വിക്കി കൗശല്‍, കത്രീന കൈഫ്, വരുണ്‍ ധവാന്‍, കരണ്‍ ജോഹര്‍, സാറാ അലി​ഖാന്‍, ആലിയ ഭട്ട്, അനുഷ്ക ശര്‍മയും തെന്നിന്ത്യന്‍ താരങ്ങളായ പ്രഭാസ്, പവന്‍ കല്യാണ്‍, ചിരഞ്ജീവി, ശിവകാര്‍ത്തികേയന്‍ എന്നിവരും പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് പണം സംഭാവന നല്‍കിയിരുന്നു .

You might also like

Comments are closed.