Times Kerala

ഭാരമേറിയ കല്ല് നെഞ്ചില്‍ പേറുന്നതിന് തുല്യം.! സ്തനഭാരം കൊണ്ട് ജീവിതം നരകതുല്ല്യമായ ഒരു യുവതിയുടെ കഥ

 
ഭാരമേറിയ കല്ല് നെഞ്ചില്‍ പേറുന്നതിന് തുല്യം.! സ്തനഭാരം കൊണ്ട് ജീവിതം നരകതുല്ല്യമായ ഒരു യുവതിയുടെ കഥ

യോര്‍ക്കിലെ 25കാരിയായ ഗിന്നി ചപ്മാന്‍ വല്ലാത്ത ഒരു ദുരവസ്ഥയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. സ്തനങ്ങളുടെ കൊടും ഭാരം മൂലമുള്ള നടുവേദനിയില്‍ നിന്ന് കരകയറാനുള്ള ഓപ്പറേഷന്‍ നടത്തിയിട്ടും ഈ യുവതിക്ക് ആശ്വാസം കിട്ടിയിട്ടില്ല.ഭാരമേറിയ കല്ല് നെഞ്ചില്‍ പേറുന്നതിന് തുല്യം.! സ്തനഭാരം കൊണ്ട് ജീവിതം നരകതുല്ല്യമായ ഒരു യുവതിയുടെ കഥ

നടുവേദന ശക്തമായതിനാല്‍ ഒരു ജോലിക്ക് പോലും പോകാനാവാത്ത അവസ്ഥയാണ് ഗിന്നിക്കുള്ളത്. തനിക്ക് വേണ്ടി മാത്രമായി ഇവര്‍ 95 പൗണ്ട് മുടക്കി പ്രത്യേകം ബ്രാകള്‍ തയ്യാറാക്കുകയാണ് ചെയ്യുന്നത്. ഭാരമേറിയ കല്ല് നെഞ്ചില്‍ പേറുന്നതിന് തുല്യമാണ് തന്റെ സ്തനങ്ങളുടെ ഭാരമെന്നാണ് അവര്‍ ദി സണ്ണിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.

17ാം വയസില്‍ കോളജ് പഠനത്തിന് ശേഷം ഗിന്നി നിരവധി ജോലികള്‍ ചെയ്തിരുന്നുവെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം എല്ലാം ഉപേക്ഷിക്കുകയായിരുന്നു. ജിമ്മില്‍ പോയി പ്രാക്ടീസ് ചെയ്യാന്‍ തനിക്കാഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാറില്ലെന്നും അവര്‍ വേദനയോടെ വെളിപ്പെടുത്തുന്നു.

Related Topics

Share this story