Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 5,000 പിന്നിട്ടു; മരണം 149 ആയി 

ന്യൂഡല്‍ഹി : രാജ്യത്ത് ഇതിനോടകം 5,194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു . ചൊവ്വാഴ്ച മാത്രം 773 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

149 പേര്‍ ഇതിനോടകം മരിച്ചു . ഇതില്‍ ഇന്നലെ മാത്രം 32 പേരാണ് മരിച്ചത് . 402 പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ ലഭ്യതക്കുറവ് ഇപ്പോഴോ ഭാവിയിലോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ഇതിനോടകം 1,21,271 പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ഐ.സി.എം.ആര്‍. വ്യക്തമാക്കി.

You might also like

Comments are closed.