Times Kerala

കൊറോണ മഹാമാരിയോട് പൊരുതാന്‍ വീണ്ടും ഡോക്ടറുടെ കുപ്പായമണിഞ്ഞു ഇന്ത്യന്‍ വംശജയായ മിസ് ഇംഗ്ലണ്ട്

 
കൊറോണ മഹാമാരിയോട് പൊരുതാന്‍ വീണ്ടും ഡോക്ടറുടെ കുപ്പായമണിഞ്ഞു ഇന്ത്യന്‍ വംശജയായ മിസ് ഇംഗ്ലണ്ട്

ലണ്ടന്‍: കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള പോരാട്ടമാണ് ലോകമെങ്ങും. ആതുര സേവനരംഗത്ത് പ്രവർത്തിക്കുന്നവർ തങ്ങളുടെ ജീവനും ജീവിതവും പണയപ്പെടുത്തിയാണ് കൊറോണ എന്ന മഹാമാരിയെ ചെറുക്കൻ രംഗത്തുള്ളത്. ഇപ്പോളിതാ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേരാന്‍ വീണ്ടും ഡോക്ടറുടെ കുപ്പായം അണിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ മിസ് ഇംഗ്ലണ്ട് ഭാഷ മുഖര്‍ജി.

ഒരു യാത്രയു

കൊറോണ മഹാമാരിയോട് പൊരുതാന്‍ വീണ്ടും ഡോക്ടറുടെ കുപ്പായമണിഞ്ഞു ഇന്ത്യന്‍ വംശജയായ മിസ് ഇംഗ്ലണ്ട്

ടെ ഭാഗമായി ഇന്ത്യയിലെത്തിയ ഭാഷ കൊവിഡ് വ്യാപനം മൂലം ഇംഗ്ലണ്ടില്‍ സ്ഥിതിഗതികള്‍ മോശമായതോടെ തിരികെ പോകുകയും ഡോക്ടറായി വീണ്ടും സേവ

നരംഗത്തേക്ക് ഇറങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഡോക്ടറായി തിരികെ ജോലിയില്‍ പ്രവേശിക്കുക എന്നത് പ്രയാസമേറിയ തീരുമാനമല്ലെന്നും ഈ സാഹചര്യത്തില്‍ വീണ്ടും ഡോക്ടറാകേണ്ടത് അനിവാര്യമാണെന്നും 24കാരിയായ ഭാഷ പറഞ്ഞു.

കൊല്‍ക്കത്തയില്‍ ജനിച്ച ഭാഷ 2019 ഓഗസ്റ്റിലാണ് മിസ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. മിസ് ഇംഗ്ലണ്ടായതോടെ മെഡിക്കല്‍ കരിയറില്‍ നിന്നും താല്‍ക്കാലികമായി മാറി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വരികയായിരുന്നു ഭാഷ.

Related Topics

Share this story