തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ ഭൗർലഭ്യം ഉണ്ടാകില്ലെന്നും ആറു മാസത്തേക്കാവശ്യമായ അരി സംസ്ഥാനത്തുണ്ടെന്നും ഭക്ഷ്യമന്ത്രി തിലോത്തമന് അറിയിച്ചു. ഗോഡൗണുകളിലുള്ള സ്റ്റോക്ക് കൂടാതെ മില്ലുകളിൽ നെല്ല് അരിയാക്കി മാറ്റുകയാണെന്നും കൂടാതെ ട്രെയിൻ മാർഗ്ഗം ഭക്ഷ്യധാന്യങ്ങൾ എത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൂടാതെ,ലോക്ക് ഡൗൺ രണ്ടോ മൂന്നോ ആഴ്ച നീട്ടിയാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാരും അറിയിച്ചു. അവശ്യസാധനങ്ങള്‍ക്ക് ഒന്നും തന്നെ ക്ഷാമമില്ലെന്നും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടത്ര ഭക്ഷ്യധാന്യങ്ങൾ നിലവിൽ സ്റ്റോക്കുണ്ടെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയം വ്യക്തമാക്കി.
Comments are closed.