Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഐസോലേഷന്‍ വാർഡിലിരുന്ന് മദ്യപാനം; പഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: കോവിഡ് ഐസോലേഷന്‍ വാര്‍ഡില്‍ ഇരുന്ന് മദ്യപിച്ച മൂന്ന്‌പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലാണ് കേസിനാസ്പദമായ സംഭവം. നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഉത്തം തരേയ് പഞ്ചായത്ത് സമിതി അംഗമാണ്.

നുവാപഡയിലെ ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍വെച്ച്‌ ഇവര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസിന്റ നടപടി. കോവിഡ് രോഗബാധ സംശയിക്കുന്നവരെ പാര്‍പ്പിക്കാനായി താത്കാലികമായി ഒരുക്കിയ ഐസോലേഷന്‍ വാര്‍ഡിലായിരുന്നു പഞ്ചായത്ത് സമിതി അംഗം ഉള്‍പ്പെടെയുള്ളവരുടെ മദ്യപാനം.

You might also like

Comments are closed.