കല്‍പ്പറ്റ: വയനാട്ടില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച രണ്ടു പേരും തൃശൂരിൽ രോഗം സ്ഥിരീകരിച്ച മൂന്നു പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. വയനാട്ടിൽ കമ്പളക്കാട്, തൊണ്ടര്‍നാട് സ്വദേശികളാണ് രോഗം ഭേദമായി വീടുകളിൽ മടങ്ങിയത്.
വയനാട് ജില്ലയിലെ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ നിന്നും പുറത്തേക്ക് വന്ന രണ്ട് പേരെയും കളക്ടര്‍ അദീല അബ്ദുള്ള, ഒ.ആര് കേളു എംഎല്‍എ, ഡിഎംഒ രേണുക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കണികൊന്നപ്പൂക്കള്‍ നല്‍കിയാണ് സ്വീകരിച്ചത്. 14 ദിവസം നിരീക്ഷണത്തിൽ കഴിയാനും ആരോഗ്യവകുപ്പ് അധികൃതർ നിര്‍ദേശിച്ചു. തൃശൂർ ജില്ലയിൽ ഫ്രാൻസിൽനിന്നും എത്തിയ ദമ്പതികളും ചാവക്കാട് സ്വദേശിയുടെ ഭാര്യയുമാണ് രോഗ മുക്തി നേടി ആശുപത്രി വിട്ടത്.
Comments are closed.