കോവിഡ് 19 പ്രതിസന്ധികള്‍ തുടരുന്ന സഹജര്യത്തിൽ മിസ് ഇംഗ്ലണ്ട് 2019 ഭാഷാ മുഖര്‍ജി ഡോക്ടറായി വീണ്ടും ജോലിയില്‍ പ്രവേശിച്ചു. താന്‍ മുമ്പ് ജോലി ചെയ്ത ബോസ്റ്റണിലെ പില്‍ഗ്രിം ആശുപത്രിയില്‍ നിന്നും സാഹചര്യം വളരെ മോശമാണ് കൊറോണ ബാധിതര്‍ കൂടുകയാണ് എന്ന സന്ദേശങ്ങള്‍ സഹപ്രവര്‍കരില്‍ നിന്നും ലഭിച്ചതോടെയാണ് ഭാഷാ മുഖര്‍ജി മാനേജുമെന്റുമായി ബന്ധപ്പെട്ട് ജോലിയില്‍ തിരികെ പ്രവേശിച്ചത്.
ഡോക്ടറായി പ്രവര്‍ത്തിക്കേണ്ട മികച്ച സമയം ഇതാണെന്ന് തോന്നി. മിസ് ഇംഗ്ലണ്ട് ആയിരിക്കാനും ആവശ്യമുള്ള സമയത്ത് ഇംഗ്ലണ്ടിനെ സഹായിക്കാനും തനിക്കറിയാം എന്ന് ഭാഷാ സിഎന്‍എന്നിനോട് പറഞ്ഞു. മിസ് ഇംഗ്ലണ്ട് 2019 ആയ ഭാഷക്ക് മെഡിക്കല്‍ സയന്‍സിലും സര്‍ജറിയിലുമായി രണ്ട് ബിരുദങ്ങളാണുള്ളത്.
Comments are closed.