
ലക്നോ: കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ഉത്തർപ്രദേശ് സമ്പൂർണ അടച്ചിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 15 ജില്ലകൾ പൂർണമായി അടച്ചിടാൻ യോഗി ആദിത്യനാഥ് സർക്കാർ പ്രഖ്യാപിച്ചു. ഏപ്രിൽ 13 വരെ പൂർണമായും അടച്ചിടാനാണ് പ്രഖ്യാപിച്ചത്. ഇന്ന് അർധാത്രി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.
സംസ്ഥാനത്തെ ലക്നോ, ആഗ്ര, ഗാസിയാബാദ്, നോയിഡ, കാൺപുർ, വരാണസി, ശ്യാമ്ലി, മീററ്റ്, ബരേലി, ബുലന്ദഷർ, ഫിറോസാബാദ്, മഹാരാജ്ഗഞ്ച്, സിതാപുർ, ഷഹാരൻപുർ, ബസ്തി എന്നീ ജില്ലകളിലാണ് സമ്പൂർണ അടച്ചിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു തരത്തിലുള്ള കടകളും തുറന്നു പ്രവർത്തിക്കില്ലയെന്നും അറിയിച്ചു. അത്യാവശ്യ സാധനങ്ങൾ സർക്കാർ വീട്ടിലെത്തിച്ചു നൽകുമെന്ന് അറിയിച്ചു. ഏപ്രിൽ 13 ന് സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തിയ ശേഷം ആവശ്യമായി വന്നാൽ കർഫ്യൂ നീട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്തെ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 326 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Comments are closed.