Times Kerala

ലോകഇലവനെ പ്രഖ്യാപിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്താരം ഷെയ്ന്‍ വോണ്‍

 
ലോകഇലവനെ പ്രഖ്യാപിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്താരം ഷെയ്ന്‍ വോണ്‍

സിഡ്നി: വിവിധ ടീമുകളില്‍ നിന്നുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ലോകഇലവനെ പ്രഖ്യാപിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്താരം ഷെയ്ന്‍ വോണ്‍. വോണ്‍ കളിച്ചിരുന്ന സമയത്ത് എതിര്‍ ടീമില്‍ കളിച്ച താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദരര്‍ സെവാഗ് എന്നിവരാണ് ടീമിലിടം കണ്ട ഇന്ത്യന്‍ താരങ്ങള്‍.

വോണിന്റെ ലോക ഇലവന്‍: വീരേന്ദര്‍ സെവാഗ് (ഇന്ത്യ), സനത് ജയയസൂര്യ (ശ്രീലങ്ക), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്), കെവിന്‍ പീറ്റേഴ്സന്‍ (ഇംഗ്ലണ്ട്), കുമാര്‍ സങ്കക്കാര (വിക്കറ്റ് കീപ്പര്‍, ശ്രീലങ്ക), ആന്‍ഡ്രു ഫ്ളിന്റോഫ് (ഇംഗ്ലണ്ട്), വസീം അക്രം (പാകിസ്താന്‍), ഡാനിയേല്‍ വെറ്റോറി (ന്യൂസിലാന്‍ഡ്), ഷുഐബ് അക്തര്‍ (പാകിസ്താന്‍), കേട്ലി ആംബ്രോസ് (വെസ്റ്റ് ഇന്‍ഡീസ്).

Related Topics

Share this story