Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോ​വി​ഡ് മുൻകരുതൽ: ശ​നി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി സംസ്ഥാന മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് രോഗത്തിൻറെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ശനിയാഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു.
വീ​ഡി​യോ കോ​ൺ​ഫ​റ​ൻ‌​സ് വ​ഴി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി സംസ്ഥാന മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി സം​സാ​രി​ക്കു​ക. ഇ​തി​നു ശേ​ഷം ലോ​ക്ഡൗ​ൺ സം​ബ​ന്ധി​ച്ച് തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂചന.

അതേസമയം,നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ൾ ലോ​ക്ഡൗ​ൺ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ കേ​ന്ദ്ര തീ​രു​മാ​ന​ത്തി​നു ശേ​ഷം ലോക്ക്ഡൗണിനെ കുറിച്ച് ആ​ലോ​ചി​ച്ചാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ര​ളം. രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ പൊ​തു സ്ഥലങ്ങൾ മേ​യ്15 വ​രെ അ​ട​ച്ചി​ട​ണ​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ സ​മി​തി പ്ര​ധാ​ന​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് സമർപ്പിച്ചിരുന്നു.

പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത മ​ന്ത്രി​സ​ഭാ സ​മി​തി​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ഏ​പ്രി​ൽ 14 മു​ത​ൽ നാ​ല് ആ​ഴ്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നാ​ണ് സ​മി​തി നി​ർ​ദ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ മ​ത​കേ​ന്ദ്ര​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

You might also like

Comments are closed.