Times Kerala

‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രം ആദ്യം കങ്കണ റണാവത്തിനെ വച്ചാണ് ചെയ്യാമെന്ന് കരുതിയിരുന്നത്, പിന്നീട് പ്രിയ വാര്യരിലേക്കെത്തി”;പ്രശാന്ത് മാമ്പുള്ളി

 
‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രം ആദ്യം കങ്കണ റണാവത്തിനെ വച്ചാണ് ചെയ്യാമെന്ന് കരുതിയിരുന്നത്, പിന്നീട് പ്രിയ വാര്യരിലേക്കെത്തി”;പ്രശാന്ത് മാമ്പുള്ളി

മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ‘ഭഗവാന്‍’ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. ഇപ്പോളിതാ  ‘ശ്രീദേവി ബംഗ്ലാവ്’ എന്ന  ചിത്രത്തെകുറിച്ച് മനസ്സുതുറക്കുകയാണ് പ്രശാന്ത്.

പ്രശാന്ത് മാമ്പുള്ളിയുടെ വാക്കുകൾ ഇങ്ങനെ;

വലിയ താരനിരയുള്ള ചിത്രമായിരുന്നില്ല ശ്രീദേവി ബംഗ്ലാവ്. പ്രിയയെ നായികയാക്കിയ സമയത്ത് അവരുട ആദ്യ ചിത്രം റിലീസ് ചെയ്തിരുന്നില്ല. ആദ്യം കങ്കണ റണാവത്തിനെ വച്ചാണ് ഈ ചിത്രം ചെയ്യാമെന്ന് കരുതിയിരുന്നത്. പിന്നീടാണ് ചെറിയ രീതിയിൽ ആ പടത്തിനെ സമീപിക്കുന്നത്.

പക്ഷേ ശ്രീദേവിയുടെ ബയോപിക് എന്ന രീതിയിൽ ചർച്ചകളും വിവാദങ്ങളും ആയതോടെ പടം ശ്രദ്ധിക്കപ്പെട്ടു. ഒരു പരിധി വരെ ഈ ചിത്രം കുറച്ചാളുകൾ അറിയാൻ കാരണമായി, പക്ഷേ പിന്നീട് ബോണി കപൂർ ഞങ്ങൾക്ക് ലീഗൽ നോട്ടീസ് അയക്കുകയും സ്റ്റേ കൊണ്ടുവരികയും ചെയ്തു. ടൈറ്റിലിൽ ശ്രീദേവി എന്ന് ഉപയോഗിക്കാൻ പാടില്ല എന്നതായിരുന്നു പ്രധാന നിർദേശം. അതുകൂടി ആയപ്പോൾ ചിത്രം വീണ്ടും ചർച്ചയായി. അദ്ദേഹം പറഞ്ഞു.

Related Topics

Share this story