Times Kerala

വ്യാജ പാസ്പോർട്ട് കേസ്: മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ ജയില്‍ മോചിതനായി

 
വ്യാജ പാസ്പോർട്ട് കേസ്: മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ ജയില്‍ മോചിതനായി

അസുന്‍സിയോണ്‍:വ്യാജ പാസ്പോര്‍ട്ടുമായി യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായി ജയിൽ കഴിഞ്ഞിരുന്ന മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ ജയില്‍ മോചിതനായി. പാരഗ്വായില്‍ വച്ചാണ് വ്യാജ പാസ്സ്പോർട്ടുമായി റൊണാള്‍ഡീഞ്ഞോയും സഹോദരനും പിടിയിലായത്.

32 ദിവസത്തെ ജയില്‍വാസം കഴിഞ്ഞതിന് ശേഷമാണ് റൊണാള്‍ഡീഞ്ഞോ ജയില്‍ മോചിതനാകുന്നത്. ജയിലില്‍നിന്ന് വിട്ടയച്ചാലും അദ്ദേഹം വീട്ടുതടങ്കലില്‍ കഴിയണം. ഏകദേശം 1.6 മില്യണ്‍ യുഎസ് ഡോളര്‍ കെട്ടിവെച്ചാണ് ഇരുവരേയും ജയിലില്‍ നിന്ന് മോചിപ്പിച്ചത്. ഇരുവരേയും പരാഗ്വേയിലെ അസെന്‍ഷന്‍ ഹോട്ടലിലാവും തടങ്കലില്‍ പാര്‍പ്പിക്കുക.

Related Topics

Share this story