Times Kerala

ക്ലോസെറ്റിലെ വെള്ളംകൊണ്ട് ഭാര്യയ്ക്ക് ഉണ്ടാക്കി കൊടുത്ത്, ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു;സോഷ്യൽ മീഡിയ സെലിബ്രറ്റി അറസ്റ്റില്‍

 
ക്ലോസെറ്റിലെ വെള്ളംകൊണ്ട് ഭാര്യയ്ക്ക് ഉണ്ടാക്കി കൊടുത്ത്, ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു;സോഷ്യൽ മീഡിയ  സെലിബ്രറ്റി അറസ്റ്റില്‍

ജിദ്ദ: ക്ലോസറ്റിലെ വെള്ളം ഉപയോഗിച്ച് ഭാര്യയ്ക്ക് ചായ ഉണ്ടാക്കി നല്‍കുകയും, ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് മക്കയില്‍ അറസ്റ്റില്‍.സംഭവത്തിൽ സോഷ്യല്‍ മീഡിയയിലെ സെലിബ്രറ്റിയായ ഹാനി അല്‍ഹല്‍വാനിയെയാണ് മക്ക പോലീസിന്റെ പിടിയിലായത്.

സോഷ്യൽമീഡിയയിൽ വൈറലാകാൻ വേണ്ടിയാണ് ക്ളോസറ്റിലെ വെള്ളമെടുത്ത് ചായയുണ്ടാക്കിയ വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ സനാപ്ചാറ്റിലൂടെ പുറത്തുവിട്ടിരുന്നു. പക്ഷെ വൈറലാകുന്നതിന് പകരം ജയില്പുള്ളിയകനായിരുന്നു യുവാവിന്റെ യോഗം.

ഇയാളുടെ ഫോളോവേഴ്‌സില്‍ ഭൂരിഭാഗവും കൗമാരക്കാരാണെന്നും അവര്‍ ഇത് അനുകരിക്കാന്‍ സാധ്യതയുണ്ടെന്നും അത് അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ രംഗത്തെത്തിയതോടെയാണ് സംഗതി വഷളായത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ആയിരുന്നു അറസ്റ്റ്.

Related Topics

Share this story