Times Kerala

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ന്യൂമാഹി

 
ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ന്യൂമാഹി

കണ്ണൂർ: ന്യൂമാഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും.  കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷ് ആണ് ഇത്തരത്തിൽ സൂചന നൽകിയത്. മാഹി സ്വദേശിക്ക് കൊവിഡ് ബാധിച്ചത് സമൂഹ വ്യാപനത്തിലൂടെ ആണോ എന്ന് പരിശോധിക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

എഴുപത്തിയൊന്നുകാരന് രോഗം വന്നത് എവിടെ നിന്നെന്ന് സ്ഥിരീകരിക്കാനാകുന്നില്ല. വിദേശത്ത് നിന്നുമെത്തിയ ആരുമായും ഇയാൾക്ക് സമ്പർക്കങ്ങളിലായിരുന്നു.അതേസമയം ഇയാളുടെ  ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പരിയാരം മെഡിക്കൽ ബോർഡ്.

Related Topics

Share this story