Times Kerala

മഹാനായ മനുഷ്യൻ; മരുന്ന് വിലക്ക് നീക്കിയതിന് പിന്നാലെ മോദിയെ പുകഴ്ത്തി ട്രംപ്

 
മഹാനായ മനുഷ്യൻ; മരുന്ന് വിലക്ക് നീക്കിയതിന് പിന്നാലെ മോദിയെ പുകഴ്ത്തി ട്രംപ്

മരുന്ന് വിലക്ക് നീക്കിയതിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ട്രംപ്.

ലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ അമെരിക്കയ്ക്ക് നൽകാൻ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് മോദിയെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.

അതേസമയം, കഴിഞ്ഞ ദിവസം മലമ്പനിയുടെ മരുന്ന് ആവശ്യപ്പെട്ടു കൊണ്ട് ട്രംപ് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. അമെരിക്കയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍റെ വലിയ ആവശ്യമുണ്ടെന്നും ഇന്ത്യ മരുന്നുകൾ വിട്ടുതരണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും അനുകൂലമായ പ്രതികരണം ഇന്ത്യയിൽ നിന്ന് ഉണ്ടായില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്‍റെ പ്രസ്താവന.

Related Topics

Share this story