നെയാറ്റിൻകര: വീടിന്റെ അടുക്കളയിൽ ചാരായം വാറ്റിയ കേസിലെ വീട്ടമ്മ അറസ്റ്റിൽ. പന്ത ചീലാന്തിക്കുഴിയിലെ ചാരായം വാറ്റുകയായിരുന്ന മേരി ബേബി (60) യെ അറസ്റ്റ് ചെയ്തു. ഇവരുടെ മകൻ അനിൽ കുമാർ (40) ഓടി രക്ഷപ്പെട്ടു. വീട്ടിൽ നിന്നും മൂന്നു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കോടയും പിടിച്ചെടുത്തു.
എക്സൈസ് ഇൻസ്പെക്റ്റർ പി.എൽ ഷിബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.45 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ മേരി ബേബിയെ റിമാൻഡ് ചെയ്തു.
മേരി ബേബിയുടെ മകൻ അനിൽകുമാറിനായി തെരച്ചിൽ ശക്തമാക്കിയതായി എക്സൈസ് നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്റ്റർ പി.എൽ ഷിബു അറിയിച്ചു. അരുവിപ്പുറം കൊടിതൂക്കിമലയിൽ എക്സൈസ് നെയ്യാറ്റിൻകര റെയ്ഞ്ച് നടത്തിയ തെരച്ചിലിൽ ആറ് ലിറ്റർ വാറ്റുചാരായം പിടിച്ചെടുത്തു. കോട സൂക്ഷിച്ച 15 കുടങ്ങളും വാറ്റുപകരണങ്ങളും ഇവിടെ നിന്നു പിടിച്ചെടുത്തു. പ്രതികൾ ഓടിരക്ഷപ്പെട്ടു.
Comments are closed.