Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

മാങ്ങ പറിക്കുന്നതിനിടെ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു

ആലപ്പുഴ: കായംകുളത്ത് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റ് യു​വാ​വിന് ദാരുണാന്ത്യം. കാ​യം​കു​ളം ചി​റ​ക്ക​ട​വം സ്വദേശി വി​ശ്വം​ഭ​ര​ൻ ആ​ണ് മ​രി​ച്ച​ത്.

ഇന്ന് രാ​വി​ലെ​യാ​ണ് അപകടം നടന്നത്. മാ​വി​ൽ ക​യ​റി ഇ​രു​മ്പ് തോ​ട്ടി ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഷോക്കേറ്റത്. ഷോ​ക്കേ​റ്റ് മ​ര​ത്തി​ൽ കു​ടു​ങ്ങിയ വി​ശ്വം​ഭ​ര​നെ കാ​യം​കു​ളം അ​ഗ്നി​ശ​മ​ന​സേ​ന​യി​ൽ നി​ന്നും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് സി.​പി. ജോ​സ്, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ എ​സ്.വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് താ​ഴെ​യി​റ​ക്കി​യ​ത്. ഉ​ട​ൻ ത​ന്നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

You might also like

Comments are closed.