Times Kerala

കൊറോണ കുമാറും കൊറോണ കുമാരിയും.!! നവജാതശിശുക്കള്‍ക്ക് പേരിട്ടത് ആശുപത്രി അധികൃതർ

 
കൊറോണ കുമാറും കൊറോണ കുമാരിയും.!! നവജാതശിശുക്കള്‍ക്ക് പേരിട്ടത് ആശുപത്രി അധികൃതർ

ഹൈദരാബാദ്: കൊറോണക്കാലത്ത് നമ്മള്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചതും കൊറോണയെന്നും കൊവിഡ് എന്നും ആയിരിക്കും. ഇരട്ടകള്‍ക്ക് കൊറോണ, കൊവിഡ് എന്ന പേര് നല്‍കിയ സംഭവും ലോക്ഡൗണ്‍ എന്ന പേരു നല്‍കിയതും ഒക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കൊറോണ അവബോധത്തിനായി നവജാത ശിശുക്കള്‍ക്ക് ഡോക്ടര്‍ നല്‍കിയിരിക്കുന്ന പേര് കൊറോണ കുമാറും കൊറോണ കുമാരിയും എന്നാണ്. കഡപ്പയിലെ വെമ്പള്ളി ഗ്രാമത്തിൽ ജനിച്ച രണ്ട് കുട്ടികൾക്ക് നൽകിയ പേര് കൊറോണ കുമാർ എന്നും കൊറോണ കുമാരി എന്നുമാണ്.ഇവിടെ എസ്എഫ് ബാഷ ആശുപത്രിയിൽ സിസേറിയനിലൂടെ ജനിച്ച കുട്ടികൾക്ക് അവരെ പുറത്തെടുത്ത ഡോക്ടർ തന്നെയാണ് ഈ പേര് നിർദേശിച്ചത്. ‘എല്ലാവരും ഇപ്പോൾ കൊറോണ വൈറസിനെ കുറിച്ചാണ് സംസാരിക്കുന്നത്. അപ്പോൾ ഇക്കാര്യത്തിൽ ഒരു അവബോധം സൃഷ്ടിക്കണമെന്ന് തോന്നി. അതുകൊണ്ട് തന്നെ രണ്ട് കുട്ടികളുടെയും മാതാപിതാക്കളുമായി സംസാരിച്ചു. അവരുടെ കൂടെ സമ്മതത്തോടെയാണ് കുഞ്ഞുങ്ങൾക്ക് ഈ പേര് നൽകിയത്’.. ഡോക്ടറായ ഷെയ്ഖ് ഫകൈർ ബാഷ പറഞ്ഞു.

Related Topics

Share this story