Times Kerala

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി; ലോക്ക് ഡൗൺ സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്ര തീരുമാനം വന്ന ശേഷം

 
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി; ലോക്ക് ഡൗൺ സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്ര തീരുമാനം വന്ന ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, ലോക്ഡൗണ്‍ നീട്ടണോ, എന്തൊക്കെ നിയന്ത്രണങ്ങൾ വരുത്തണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം കേന്ദ്ര തീരുമാനത്തിനുശേഷമാകുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ മാസം പത്തിന് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്. പതിമൂന്നിന് ചേരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക. എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് പിന്‍വലിക്കാതെ ഘട്ടം ഘട്ടമായി ഇളവുവരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.

Related Topics

Share this story