തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ അമരത്ത് 52 വര്‍ഷത്തെ നിറ സാന്നിദ്ധ്യാമായ കെ.എം മാണി വിടപറഞ്ഞിട്ട് നാളെ ഒരു വർഷം. മാണിയുടെ ഒന്നാം ചരമവാർഷികം കാരുണ്യദിനമായി ആചരിക്കാനൊരുങ്ങുകയാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷം. കാരുണ്യദിനം ആചരിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണിനെ തുടർന്ന് ജീവിതം വഴിമുട്ടിയ ഏതെങ്കിലുമൊരു കുടുംബത്തിനു ഭക്ഷണമോ മരുന്നോ നല്‍കുന്ന പ്രവര്‍ത്തനം ഏറ്റെടുക്കണമെന്ന് ചെയര്‍മാന്‍ ജോസ് കെ. മാണി പാർട്ടി പ്രവർത്തകരോട് പറഞ്ഞു. പാര്‍ട്ടി നേതൃത്വം നല്‍കുന്ന സഹകരണസ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിരാലംബരായ കിടപ്പുരോഗികള്‍ക്ക് 1000 രൂപ വീതം നൽകാനും തീരുമാനിച്ചു.
You might also like
Comments are closed.