Times Kerala

ലോക് ഡൗണ്‍ കാലത്ത് വീട്ടുമുറ്റം ഹരിതമുറ്റമാക്കാം കാസർഗോഡ് ജില്ലയില്‍ 9 ലക്ഷം പച്ചക്കറി തൈകള്‍ വിതരണത്തിന്

 
ലോക് ഡൗണ്‍ കാലത്ത് വീട്ടുമുറ്റം ഹരിതമുറ്റമാക്കാം കാസർഗോഡ്  ജില്ലയില്‍ 9 ലക്ഷം പച്ചക്കറി തൈകള്‍ വിതരണത്തിന്

ലോക് ഡൗണ്‍ കാലത്ത് വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി ഒരുക്കാന്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറി വിത്തും തൈയും വിതരണം ചെയ്യും. ജില്ലയിലെ പഞ്ചായത്തുകളുടെ സഹകരണത്തോടെ വാര്‍ഡ് മെമ്പര്‍മാരും കുടുംബശ്രീയും വോളണ്ടിയര്‍മാരും ക്ലബ്ബുകളും കര്‍മ്മസേനയുമാണ് പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നത്. ഒമ്പത് ലക്ഷം പച്ചക്കറി തൈകളും 32000 പച്ചക്കറി വിത്ത് പാക്കറ്റും 35000 ദീര്‍ഘകാല പച്ചക്കറി തൈകളുമാണ് വിതരണത്തിന് ജില്ലയിലെ കൃഷിഭവനുകളില്‍ തയ്യാറായിരിക്കുന്നത്. പച്ചക്കറി വികസന പദ്ധതിയിലെ ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ കീഴിലാണ് പച്ചക്കറി വിത്തും തൈയും ഉത്പാദിപ്പിക്കുന്നത്.

Related Topics

Share this story