ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പൊതുഗതാഗതസംവിധാനങ്ങൾ മെയ് 15 വരെ നിർത്തിവയ്ക്കണമെന്ന് കേന്ദ്രം നിയോഗിച്ച ഉന്നത സമിതി ശുപാർശ നൽകി. രാജ്യത്തെ വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ അടച്ചിടണമെന്നാണ് ശുപാർശ. ഇതോടൊപ്പം രാജ്യത്തെ പൊതുസ്ഥലങ്ങൾ മൂന്നാഴ്ചത്തേക്ക് കൂടി അടച്ചിടണമെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്.
ഇതോടൊപ്പം,രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയാലും ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അവശ്യസാധനങ്ങൾക്കൊന്നും ക്ഷാമമില്ലെന്നും രാജ്യത്തെ ജനങ്ങൾക്ക് വിതരണം ചെയ്യാൻ ഭക്ഷ്യധാന്യങ്ങൾ നിലവിൽ സ്റ്റോക്കുണ്ടെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Comments are closed.