Times Kerala

ലോക്ക്‌ഡൗൺ ലംഘിച്ച്‌ യോഗം: കോതമംഗലത്ത്‌ കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ഷിബു തെക്കുംപുറം ഉൾപ്പെടെ 16 പേർ അറസ്റ്റിൽ

 
ലോക്ക്‌ഡൗൺ ലംഘിച്ച്‌ യോഗം: കോതമംഗലത്ത്‌ കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ഷിബു തെക്കുംപുറം ഉൾപ്പെടെ 16 പേർ അറസ്റ്റിൽ

കോതമംഗലം: ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചു സെന്റ്‌ ജോർജ് സ്കൂളിന് എതിർവശത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ യോഗം ചേർന്ന കേരള കോൺഗ്രസ് എം എറണാകുളം ജില്ലാ പ്രസിഡന്റ്‌ ഷിബു തെക്കുംപുറം ഉൾപ്പെടെ 16 പേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഷിബു തെക്കുംപുറം ചെയർമാനായി കോതമംഗലത്ത്‌ പ്രവർത്തിക്കുന്ന ‘എന്റെ നാട്‌’ സംഘടനയുടെ പേരിലാണ്‌ യോഗം സംഘടിപ്പിച്ചത്‌.

യോഗങ്ങളും കൂട്ടംചേരലുകളും പാടില്ലെന്ന് സംഘടനാ ഭാരവാഹികൾക്ക്‌ പൊലീസ് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നതാണ്.ഈ മുന്നറിയിപ്പ്‌ ലംഘിച്ച്‌ മുപ്പതോളംപേരാണ്‌ തിങ്കളാഴ്‌ച യോഗം ചേർന്നത്‌. പൊലീസ് എത്തുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന സ്‌ത്രീകളുൾപ്പെടെ 16 പേരെയും അറസ്‌റ്റ്‌ ചെയ്‌തു.

Related Topics

Share this story