Times Kerala

കോവിഡ് 19; മലപ്പുറം ജില്ലയില്‍ 76 പേര്‍ കൂടി നിരീക്ഷണത്തില്‍

 
കോവിഡ് 19; മലപ്പുറം ജില്ലയില്‍ 76 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 07) മുതല്‍ 76 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 14,179 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇന്നലെ (ഏപ്രില്‍ 07) 137 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 128 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അഞ്ച് പേരും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 2,525 പേരെ വീടുകളിലെ സ്വയം നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 13,992 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 50 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

Related Topics

Share this story