Times Kerala

കേരളത്തിന്റെ ഭക്ഷ്യശേഖരം വർധിപ്പിക്കും; മുഖ്യമന്ത്രി

 
കേരളത്തിന്റെ ഭക്ഷ്യശേഖരം വർധിപ്പിക്കും; മുഖ്യമന്ത്രി

കേരളത്തിന്റെ ഭക്ഷ്യശേഖരം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചരക്ക് ഗതാഗതത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും. തമിഴ്‌നാട്, കർണാടക അതിർത്തി വഴി ചൊവ്വാഴ്ച 1745 ട്രക്കുകളാണ് കേരളത്തിലേക്ക് വന്നത്. ഇതിൽ 43 എണ്ണം എൽ. പി. ജി ടാങ്കറുകളും 65 എണ്ണം സിലിണ്ടറുകളുമായെത്തിയവയാണ്. കൂടുതൽ ട്രക്കുകൾ എത്തുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കർണാടക അതിർത്തി വഴി രോഗികളെ കടത്തി വിടുന്നത് സംബന്ധിച്ച് കർണാടകം ഉത്തരവിറക്കിയിട്ടുണ്ട്. മൊബൈൽ കടകൾ ഞായറാഴ്ചയും വർക്ക്‌ഷോപ്പുകൾ ഞായർ, വ്യാഴം ദിവസങ്ങളിലും തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. വർക്ക്‌ഷോപ്പുകൾ തുറക്കുന്ന ദിവസങ്ങളിൽ സ്‌പെയർപാർട്‌സ് കടകളും തുറക്കും. ഫാൻ, എ. സി വിൽപനശാലകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കുന്നത് പരിഗണിക്കും. രജിസ്‌റ്റേഡ് ഇലക്ട്രീഷ്യൻമാർക്ക് വീടുകളിൽ അറ്റകുറ്റപ്പണിക്ക് പോകുന്നതിന് അനുമതി നൽകും. ഫ്‌ളാറ്റുകളിലെ കേന്ദ്രീകൃത സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും അനുമതി നൽകും.

Related Topics

Share this story