Times Kerala

സംവിധായകൻ ചെരയ്ക്കാന്‍ വന്നതാണേന്ന് വിചാരിച്ചോ? നടിമാര്‍ വെറും പുട്ടിന് പീരയിടുന്നത് പോലൊരു വസ്തു” ; പാർവതി തിരുവോത്തിനെതിരെ ശാന്തിവിള ദിനേശ്

 
സംവിധായകൻ ചെരയ്ക്കാന്‍ വന്നതാണേന്ന് വിചാരിച്ചോ? നടിമാര്‍ വെറും പുട്ടിന് പീരയിടുന്നത് പോലൊരു വസ്തു” ; പാർവതി തിരുവോത്തിനെതിരെ ശാന്തിവിള ദിനേശ്

നടി പാര്‍വ്വതി തിരുവോത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്. താന്‍ അഭിനയിക്കുന്ന പടത്തില്‍ എന്ത് അഭിനയിക്കണമെന്ന് തീരുമാനിക്കുന്നത് താനാണെന്ന് പാര്‍വതി പറഞ്ഞതിനോട് എതിര്‍ക്കുന്നുവെന്ന് ശാന്തിവിള ദിനേശ്.

സംവിധായകന്‍ ചെരയ്ക്കാന്‍ വന്നതാണേന്ന് വിചാരിച്ചോ എന്നും, നടിമാര്‍ക്ക് അല്ലേലും ഒരു പ്രാധാന്യവും സിനിമയിലില്ലെന്നും പുട്ടിന് പീരയിടുന്നതു പോലൊരു വസ്തു എന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ഉയരെ എന്ന ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ പാര്‍വതിയ്ക്ക് വേണ്ടത് നല്‍കിയിട്ടുണ്ടെന്നും അഭിനേതാക്കളുടെ അഹങ്കാരം നിര്‍ത്തിയാലെ മലയാള സിനിമ നന്നാകൂ എന്നും അദ്ദേഹം പറയുന്നു.

മലയാള സിനിമ വളരെ മാറിപ്പോയെന്നും  പണ്ട് ആയിരുന്നെങ്കില്‍ താരങ്ങളുടെ പുറകെ പോകേണ്ട ആവശ്യമില്ലായിരുന്നു. ഇന്ന് താര ആധിപത്യം നില നില്‍ക്കുകയാണ്. അത് പൊളിക്കണം. കാശ് മുടക്കുന്നവര്‍ക്ക് വില വേണമെന്നും താരങ്ങൾ കഥ നിശ്ചയിക്കുന്ന തീരുമാനം നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story