Times Kerala

എം. പി ഫണ്ട്: കേന്ദ്ര തീരുമാനം പുനപരിശോധിക്കണമെന്ന് ;മുഖ്യമന്ത്രി

 
എം. പി ഫണ്ട്: കേന്ദ്ര തീരുമാനം പുനപരിശോധിക്കണമെന്ന് ;മുഖ്യമന്ത്രി

എം. പി ഫണ്ട് രണ്ടു വർഷത്തേക്ക് നിർത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എം. പി ഫണ്ട് മണ്ഡലത്തിലെ ജനങ്ങൾക്ക് അർഹതപ്പെട്ടതാണ്. വിഭവസമാഹരണത്തിന്റെ ഭാഗമായി എം. പി ഫണ്ട് എടുക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ന്യായമല്ല. ഈ ഘട്ടത്തിൽ എം. പി ഫണ്ട് പൂർണമായി കോവിഡ് പ്രതിരോധ പ്രവർത്തനവും ചിത്‌സയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങളിൽ വിനിയോഗിക്കാൻ നിർദ്ദേശം നൽകുകയാണ് കേന്ദ്രം ചെയ്യേണ്ടത്. രണ്ടു വർഷത്തേക്ക് എം. പി ഫണ്ട് നിർത്താനുള്ള തീരുമാനം പ്രാദേശിക വികസന പ്രവർത്തനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ്. കേരളത്തിന് കേന്ദ്രം കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയ ധനസഹായം അസന്തുലിതവും വിവേചനപരവുമാണെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എം. പി ഫണ്ട് വിനിയോഗിക്കാൻ ചില എം. പിമാർ തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനമുണ്ടായത്. അതേസമയം ധനസമാഹരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, എം.പിമാർ എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Topics

Share this story