Times Kerala

കോവിഡ് 19: ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന പത്താം ഘട്ടത്തിലേക്ക്

 
കോവിഡ് 19: ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന പത്താം ഘട്ടത്തിലേക്ക്

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ജാഗ്രതയോടെയുള്ള സ്‌ക്രീനിംഗ് പത്തു ഘട്ടങ്ങള്‍ പിന്നിടുന്നു. ഇവരില്‍ രോഗബാധ ഉണ്ടാകാതെ സംരക്ഷിക്കുന്നതിനും സമൂഹവ്യാപനം തടയുന്നതിനുമായി ജില്ലാ മലേറിയ ഓഫീസര്‍ എസ് ഐ ഷാജി ലാലിന്റെ നേതൃത്വത്തില്‍ അഞ്ച് ടീമുകളാണ് മൈഗ്രന്റ് ആന്റ് ഇമിഗ്രന്റ് സ്‌ക്രീനിംഗ് സ്‌ക്വാഡില്‍ ഉള്ളത്.
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ പ്രത്യേക സംഘവും സ്‌ക്വാഡില്‍ ഉള്‍പ്പെടുന്നു. അഞ്ച് സിവില്‍ പൊലിസ് ഓഫീസര്‍മാരും 25 ആരോഗ്യ പ്രവര്‍ത്തകരുമടങ്ങിയ സംഘം 49 അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മൈനാഗപ്പള്ളി, ശക്തികുളങ്ങര, ഏരൂര്‍, കരവാളൂര്‍, കടയ്ക്കല്‍, ഇളമ്പള്ളൂര്‍, തങ്കശ്ശേരി, കടപ്പാക്കട എന്നിവിടങ്ങളിലായി സ്‌ക്രീനിങ് നടത്തി. 10 നേപ്പാള്‍ സ്വദേശികളും പരിശോധനയില്‍ ഉള്‍പ്പെട്ടു.
ഉത്തര്‍പ്രദേശ് – 5
ഒറീസ – 32
ബീഹാര്‍ – 27
ജാര്‍ഖണ്ഡ് – 13
പശ്ചിമ ബംഗാള്‍ -324
തമിഴ്‌നാട് – 13
രാജസ്ഥാന്‍ – 8
ഛത്തിസ്ഗഢ് – 2
സിക്കിം – 2
നാഗലാന്റ്-1
മധ്യപ്രദേശ് – 3
ഹിമാചല്‍ പ്രദേശ് – 1
എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്ക്. അഞ്ചു വയസില്‍ താഴെ പ്രായമുള്ള ആറു കുട്ടികള്‍ ഉള്‍പ്പെടെ 612 പേര്‍ക്ക് നടത്തിയ പ്രാഥമിക പരിശോധനയില്‍ പനിലക്ഷണങ്ങള്‍ ആര്‍ക്കും ഇല്ല. ഇവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ ഗോപിനാഥ്, അബ്ദുള്‍ കലാം ആസാദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രവികുമാര്‍, ബൈജു, ബയോളജിസ്റ്റ് സജു തേര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ ലൈന്‍ ലിസ്റ്റ് തയ്യാറാക്കി തുടര്‍ നടപടികള്‍ക്കായി ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ ആര്‍ സന്ധ്യക്ക് കൈമാറി.

Related Topics

Share this story