കോവിഡ് 19 നിയന്ത്രണത്തിനും പ്രതിരോധത്തിനും പരിചരണത്തിനും പഴുതുകളടച്ച സംവിധാനമൊരുക്കി ജില്ലാ ഭരണകൂടം. കൊറോണ സമൂഹ വ്യാപനമുണ്ടാക്കുന്ന പക്ഷം അടിയന്തിര സജ്ജമായി 20 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ കണ്ടെത്തി. കൊറോണ കെയര്‍ സെന്ററുകള്‍ ഉള്‍പ്പെടെ 10,787 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവിലുള്ള കോവിഡ് വാര്‍ പ്ലാന്‍ എ, ബി, സി യ്ക്കു പുറമേ 20 ആശുപത്രികളിലായി 942 കിടക്കകള്‍ ഉള്‍പ്പെടെ സജ്ജമായിട്ടുണ്ട്. ഏതു അടിയന്തിര സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് കര്‍മപദ്ധതി ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
You might also like
Comments are closed.