Times Kerala

90വയസ്സ് തികയാൻ ദിവസങ്ങൾ മാത്രം ബാക്കി; ഫോര്‍മുലാ വണ്‍ ബോസ് നാലാമതും പിതാവാകുന്നു; അതും 44 കാരിയായ നാലാം ഭാര്യയില്‍

 
90വയസ്സ് തികയാൻ ദിവസങ്ങൾ മാത്രം ബാക്കി; ഫോര്‍മുലാ വണ്‍ ബോസ് നാലാമതും പിതാവാകുന്നു; അതും 44 കാരിയായ നാലാം ഭാര്യയില്‍

സാവോപോളോ: ലോകം മുഴുവന്‍ കോവിഡ് 19 ഭീതിയില്‍ വീട്ടിനുള്ളില്‍ കഴിയുമ്പോള്‍ ഫോര്‍മുലാ വണ്‍ ബോസ് ബെര്‍ണി എക്‌ളസ്റ്റണ്‍ 89 ാം വയസ്സിലും പിതാവാകാനൊരുങ്ങുന്നു. അതും 44 കാരിയായ നാലാം ഭാര്യയില്‍. ‘പുതിയ ഭാര്യ ഫാബിനാ ഫ്‌ളോസി ഇപ്പോൾ ഗര്‍ഭിണിയാണ്, എല്ലാ മാതാപിതാക്കളെയും പോലെ ആരോഗ്യമുള്ള കുട്ടി വേണമെന്ന് മാത്രമാണ് തങ്ങളുടെയും ആഗ്രഹം’- ഫ്‌ളോസി പറഞ്ഞു. ബ്രസീലിലെ സാവോപോളോയിലെ വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലാണ് എക്‌ളെസ്റ്റണും ഭാര്യയും.90വയസ്സ് തികയാൻ ദിവസങ്ങൾ മാത്രം ബാക്കി; ഫോര്‍മുലാ വണ്‍ ബോസ് നാലാമതും പിതാവാകുന്നു; അതും 44 കാരിയായ നാലാം ഭാര്യയില്‍

അതേസമയം അഞ്ചു കുട്ടികളുടെ മുത്തച്ഛനായ എക്‌ളസ്‌റ്റെണ് 90 തികയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് പുതിയ കുട്ടി വരുന്നത്. മൂന്ന് വിവാഹത്തിലായി മൂന്ന് കുട്ടികള്‍ എക്‌ളസ്റ്റണുണ്ട്. 65 കാരി ദെബോറാ, 35 കാരി തമാര, 31 കാരി പെട്രാ എന്നിങ്ങനെ മൂന്ന് പെണ്‍മക്കളുള്ള എക്‌ളെസ്റ്റന്റെ ഏക ആണ്‍തരിയാണ് പിറക്കാനിരിക്കുന്നത്.

1930 ല്‍ സഫോക്കിലെ ഒരു മത്സ്യബന്ധന തൊഴിലാളിയുടെ മകനായി ജനിച്ച എക്‌ളെസ്റ്റണ്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് ഗ്യാസിന്റെ പ്യൂരിറ്റി പരിശോധിച്ചിരുന്ന ഗ്യാസ് വര്‍ക്കറായിട്ടാണ് ആദ്യം ജോലി ചെയ്തിരുന്നത്. മോട്ടാര്‍ സൈക്കിളുകള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സ് വില്‍പ്പന നടത്തി മോട്ടോര്‍ സ്‌പോര്‍ട്ടിലേക്ക് എത്തിയ അദ്ദേഹം 1949 ലാണ് കാര്‍ റേസിംഗിലേക്ക് എത്തുന്നത്. ഒരു അപകടത്തെ തുടര്‍ന്ന മത്സര രംഗത്തു നിന്നും മാറിയ അദ്ദേഹം പിന്നീട് മോട്ടോര്‍ സ്‌പോര്‍ട്ട് മാനേജ് മെന്റിലേക്ക് എത്തുകയായിരുന്നു. അവിടെ നിന്നും സംഘടനയുടെ തലപ്പത്തേക്കും.

Related Topics

Share this story